തിരുവനന്തപുരം: പണവും പരിഷ്കാരവും ആധുനിക സൗകര്യങ്ങളും തേടി മലയാളി യുവത്വം കൂട്ടത്തോടെ വിദേശത്തേക്ക് കുടിയേറുമ്പോൾ, കേരളം വയോധികരുടെ മാത്രം നാടായി മാറുന്നു. ഉറ്റവർ വിദേശങ്ങളിൽ സ്ഥിരതാമസമാക്കുന്നതോടെ നാട്ടിൻപുറങ്ങളിലെ പ്രൗഢമായ തറവാടുകൾ ആരുമില്ലാത്ത 'ഭാർഗവീനിലയങ്ങളായി' മാറുകയാണ്. ......
ചങ്ങനാശ്ശേരി: പതിറ്റാണ്ടുകളായി എൻ.എസ്.എസ് പിന്തുടരുന്ന സമദൂര നിലപാട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ......
തിരുവനന്തപുരം: കേരള കോൺഗ്രസിനെ (എം) യു.ഡി.എഫിലേക്ക് ക്ഷണിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നിലപാടിന് മറുപടിയുമായി പാർട്ടി ചെയർമാൻ ജോസ് കെ. മാണി.......
കണിച്ചുകുളങ്ങര: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ വ്യക്തിപരമായ വെളിപ്പെടുത്തലുകളുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിനോയ് വിശ്വം തന്റെ പക്കൽ നിന്ന് പണം കൈപ്പറ്റാറുണ്ടെന്നും, മാസങ്ങൾക്ക് മുമ്പ് വന്നപ്പോഴും ചോദിച്ചതിലും വലിയ തുക നൽകിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ......
തിരുവനന്തപുരം: ശബരിമലയിലെ അമൂല്യമായ തങ്ക പ്രഭാമണ്ഡലവും വിഗ്രഹങ്ങളും കവർന്ന കേസിൽ അന്വേഷണം അന്താരാഷ്ട്ര പുരാവസ്തു മാഫിയയിലേക്ക് നീളുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, ദേശീയ രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ ഉറ്റ ബന്ധുക്കൾക്ക് ഈ കവർച്ചയിൽ പങ്കുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ......
ചേർത്തല: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ മത്സരിപ്പിക്കാൻ സിപിഎം നീക്കം.......
കാക്കൂർ: താമരശ്ശേരി കൈതപ്പൊയിലിലെ അപാർട്മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. ഈന്താട് മുണ്ടപ്പുറത്തുമ്മൽ സ്വദേശിനിയായ ഹസ്ന (34)യുടെ മരണത്തിൽ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ......
കൊച്ചി: ശബരിമലയിൽ നിന്നുള്ള സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര പാഴ്സൽ സംവിധാനം ഉപയോഗിച്ച് വിദേശത്തേക്ക് കടത്തിയിരിക്കാമെന്ന സംശയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ. ഇതുസംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ......
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ അധികാരത്തിന്റെ ഇടനാഴികളിൽ അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വങ്ങൾ വിരളമാണെന്ന് കാണാം. എന്നാൽ, പതിറ്റാണ്ടുകൾ നീണ്ട തന്റെ പൊതുജീവിതത്തിൽ സുതാര്യതയും ധാർമ്മികതയും മുറുകെപ്പിടിച്ച്, ഭരണകൂടത്തിന്റെ അഴിമതികളെ ജനമധ്യത്തിൽ തുറന്നുകാട്ടുന്ന 'വിസിൽ ബ്ലോവർ' ആയി മാറിയിരിക്കുകയാണ് രമേശ് ചെന്നിത്തല. ......
'പൊലിയാട്ട്' അഥവാ വ്യഭിചാരം ആരോപിക്കപ്പെടുന്നതും അത് പ്രചരിക്കുന്നതുമെല്ലാം മുൻകാല സമൂഹത്തിൽ അത്യന്തം അപമാനകരമായിരുന്നു. ഇന്ന് അത്തരം സംഭവങ്ങൾക്ക് ഒരു പുതുമയും ഇല്ലെന്ന് മാത്രമല്ല, സ്ത്രീപീഡന സംഭവങ്ങൾ ഇല്ലാത്ത ഒരുദിനം പോലുമില്ല എന്നിടത്താണ് കാര്യങ്ങൾ നിലകൊള്ളുന്നത്. ക്രിമിനൽ വാസനയുളളവരുടെ മാത്രം പ്രത്യേകതയല്ല ഇത്. ......